17/04/2015

Malayalam Prayer


താലത്തില്‍വെള്ളമെടുത്ത് വെന്‍ങ്കച്ചയും അരയില്‍ ചുറ്റി മിശിഹാതന്‍ ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി........... പെസഹാ ആശംസകൾ നേരുന്നു...
ഇസ്രായേലിന്റെ സ്വാതന്ത്ര്യത്തിന്റെയും വിടുതലിന്റെയും ഓര്‍മയാണ് പെസഹാ.
ഓര്‍മ്മ എന്നാ വാക്കിന്റെ അര്‍ഥം പഴയതിനെ ഇന്നിലേക്ക്‌ സ്വീകരിക്കുക എന്നാണ്.
പാപതിന്നടിമയായ മനുഷ്യവര്‍ഗത്തെ പാപമോചാനമാകുന്നരക്ഷയുടെ സന്തോഷത്തിലേക്ക് ദൈവം ക്രിസ്തുവില്‍ കൂടെ നയിച്ചു.
ഹോശാന്ന യാത്ര ദൈവത്തിന്റെ ക്രമീകരണം ആയതുപോലെ "കര്‍ത്താവിന്റെ അത്താഴം"
പുതിയ അനുഭവത്തിന്റെയും പുതിയ ബന്ധത്തിന്റെയും പ്രത്യാശയുടെയും അച്ചാരമാണ്.
പീഡാനുഭവ വാരം വിടുതലിന്റെയും ,വിശുദ്ധിയുടെയും ദൈവബന്ധതിന്റെയും നിറവിന്റെയും അവസരമായിതീരേണം. തന്നെ ഒറ്റിക്കൊടുക്കുന്നതിന് തയ്യാറായ യുദായെ തന്റെ സ്നേഹത്തിന്റെ നിറവില്‍ സ്വീകരിക്കുന്ന ആ സ്നേഹത്തിന്റെയും വിശാലതയുടെയും മനസ്സ് നമ്മെ വെല്ലുവിളിക്കുകയും നാം പ്രതികരിക്കുകയും ചെയ്യണം.
       അതായിരിക്കട്ടെ ക്രിസ്തു നല്‍കി തന്ന പീഡാനുഭവ ജീവിതം

No comments:

Post a Comment